കുവൈറ്റ് ഒഐസിസി മാധ്യമവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി സ്റഡി സെന്റര്‍
Friday, December 19, 2014 10:18 AM IST
കുവൈറ്റ്: ഒഐസിസി മാധ്യമ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി വ്യക്തിത്വവികസനം, നേതൃത്വപാഠവം, പ്രസംഗം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പരിശീലന ക്ളാസുകള്‍ സംഘടിപ്പിക്കുന്നു.

കുവൈറ്റ് ഒഐസിസിയുടെ 14 ജില്ലാ കമ്മിറ്റികളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര്‍ക്കു വീതം പ്രാരംഭഘട്ടത്തില്‍ പരിശീലനം നല്‍കും. മികവുറ്റ അച്ചടക്കമുള്ള വ്യക്തിത്വ രൂപീകരണം ഒഐസിസിയുടെ അംഗങ്ങള്‍ക്കു പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അതത് വിഷയങ്ങളില്‍ പ്രഗത്ഭരായ ട്രെയിനര്‍മാരാണ് പരിശീലന ക്ളാസുകള്‍ നയിക്കുക.

ഇതിന്റെ ഉദ്ഘാടനം കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര നിര്‍വഹിച്ചു. കുവൈറ്റ് ഒഐസിസി മാധ്യമ വിഭാഗം ചെയര്‍മാന്‍ ഗീരീഷ് ഒറ്റപാലം അധ്യഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ജോര്‍ജി ജോര്‍ജ് സ്വാഗതവും റസാഖ് ചെറുതുരുത്തി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍