യു.ആര്‍. അനന്തമൂര്‍ത്തിയുടെ നോവല്‍ ചര്‍ച്ച നടത്തി
Monday, December 22, 2014 9:37 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍'ിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, ജ്ഞാനപീഠ ജേതാവും കഡ എഴുത്തുകാരനുമായ യു.ആര്‍. അനന്തമൂര്‍ത്തിയുടെ 'സംസ്കാരം' എ നോവല്‍ ചര്‍ച്ച ചെയ്തു. സംഘടന പ്രസിഡന്റ് കെ.വി.പി. സുലൈമാന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗം എഴുത്തുകാരനായ സുധാകരന്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. നോവലിനെ സമഗ്രമായി പഠനവിധേയമാക്കി നിരൂപണസാഹിത്യകാരന്‍ പ്രഫ. കെ.പി. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി.


താന്‍ ജീവിച്ച കാലഘ'ത്തില്‍ സ്വന്തം സമുദായത്തിലും സമൂഹത്തിലും ഉണ്ടായിരു അനാചാരങ്ങളെയും സാംസ്കാരിക ജീര്‍ണതകളെയും സംസ്കരിക്കുകയാണ് സംസ്കാരം എ തന്റെ നോവലിലൂടെ അദ്ദേഹം ചെയ്തത്െ കെ.പി ശങ്കരന്‍ പറഞ്ഞു. ടി.എം. ശ്രീധരന്‍, കെ.പി. ഗോപാലകൃഷ്ണന്‍, ടി.എ. കലിസ്റസ്, ടി.എന്‍.എം. നമ്പൂതിരി, ആര്‍.വി. പിള്ള, തങ്കച്ചന്‍ പന്തളം, കൃഷ്ണന്‍ നമ്പ്യാര്‍, വി.കെ. സുരേന്ദ്രന്‍, മോഹനന്‍ മണ്ണാടി, സി.ഡി. ഗബ്രിയേല്‍, സി. ജേക്കബ്, സി.ഡി. തോമസ്, രമ പിഷാരടി, കെ.കെ. ഗംഗാധരന്‍, അഡ്വ. വി.ജി. പ്രശാന്ത്, രുക്മിണി സുധാകരന്‍, സന്തോഷ് ശിവന്‍, ഡോ. രാജന്‍ എിവര്‍ പ്രസംഗിച്ചു. ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.