'ഗ്ളോറിയ 2014': കരോള്‍ ഗാന മത്സരവും മെഗാ ക്രിസ്മസ് ആഘോഷവും ഡിസംബര്‍ 28ന്
Saturday, December 27, 2014 10:29 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (ഡിഎസ്വൈഎം) 'ഗ്ളോറിയ 2014' എന്ന പേരില്‍ കരോള്‍ ഗാന മത്സരവും മെഗാ ക്രിസ്മസ് ആഘോഷവും നടത്തുന്നു. ഡിസംബര്‍ 28ന് (ഞായര്‍) ഉച്ചയ്ക്ക് 12.30 മുതല്‍ കരോള്‍ ഗാന മത്സരവും ഉച്ചകഴിഞ്ഞ് 3.30ന് ക്രിസ്മസ് ആഘോഷവും ജസോല ഔവര്‍ ലേഡി ഫാത്തിമ ഫൊറോന ചര്‍ച്ചില്‍ നടക്കും. ക്രിസ്മസ് ആഘോഷം ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍ ഉദ്ഘാടനം ചെയ്യും.

ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഇംഗ്ളീഷിലും മലയാളത്തിലും നടക്കുന്ന കുര്‍ബാനയില്‍ രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനായി മേഴുകുതിരി കത്തിച്ച് പ്രത്യേക പ്രാര്‍ഥനയും നടത്തും.

കുര്‍ബാനയിലും ആഘോഷ പരിപാടികളിലും ഡല്‍ഹിയിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്