ആര്‍കെ പുരം സെന്റ് തോമസ് പള്ളിയുടെ ക്രിസ്മസ് മേള ജനുവരി നാലിന്
Tuesday, December 30, 2014 10:20 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് പള്ളിയുടെ ക്രിസ്മസ് മേള ജനുവരി നാലിന് (ഞായര്‍) രാവിലെ 8.30 മുതല്‍ രാത്രി എട്ടു വരെ സെക്ടര്‍ രണ്ടിലെ സെന്റ് തോമസ് പ്ളേ സ്കൂള്‍ മൈതാനത്ത് നടക്കും.

ചേതനാലയ ഡയറക്ടര്‍ ഫാ. സവാരി രാജ് ഉദ്ഘാടനം ചെയ്യും. ആഹാരമേള, കമ്യൂണിറ്റി ഗെയിം, കരോള്‍ സംഗീത മത്സരം, ക്രിസ്മസ് മെഗാ നറുക്കെടുപ്പ് എന്നിവ നടക്കും.

ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്