അമേരിക്കയില്‍ ജോലി സാധ്യതകള്‍ വര്‍ധിക്കുന്നതായി എഡിപി
Thursday, January 8, 2015 7:58 AM IST
വാഷിംഗ്ടണ്‍: അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ നിന്നും അമേരിക്ക സാവകാശം കരകയറുന്നതായി നാഷണല്‍ എംപ്ളോയ്മെന്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2014 ഡിസംബറില്‍ മാത്രം 2,41,000 തൊഴിലുകള്‍ യുഎസ് ഇക്കണോമിയില്‍ ചേര്‍ക്കപ്പെട്ടതായി എഡിപി (ഓട്ടോമെറ്റിക്ക് ഡാറ്റാ പ്രോസസിംഗ്) റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മാസത്തേക്കാള്‍ 2,27,000 കൂടുതലാണിത്. സ്വകാര്യ മേഖലയില്‍ കഴിഞ്ഞവര്‍ഷം 2.5 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

അമ്പതില്‍ താഴെ തൊഴിലാളികളുളള സ്ഥാപനത്തില്‍ 1,06,000 പേര്‍ക്കും അമ്പത് മുതല്‍ അഞ്ഞൂറിനു താഴെ പേര്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ 70,000 പേര്‍ക്കും തൊഴില്‍ നല്‍കിയതായി എഡിപി റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ സാമ്പത്തിക രംഗം ശക്തി പ്രാപിക്കുന്നതായും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോളറിനുണ്ടായ മൂല്യശോഷണത്തില്‍ നിന്നും കരകയറ്റി ഡോളര്‍ ആഗോള വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതായും ലേബര്‍ സ്റാറ്റിസ്റിക് ബ്യൂറോ ജനുവരി ആദ്യവാരം പുറത്തുവിട്ട സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ രംഗവും സാമ്പത്തിക രംഗവും ശക്തിപ്പെടുന്നതോടെ അമേരിക്കയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്െടടുക്കാനാവുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍