ഗായകന്‍ കെസ്റര്‍ അമേരിക്കയിലേക്ക്
Friday, January 9, 2015 10:02 AM IST
ന്യൂജേഴ്സി: മലയാള ക്രൈസ്തവ സംഗീതത്തിലെ 'ഡിവൈന്‍ വോയിസ്' എന്നറിയപ്പെടുന്ന ഗായകന്‍ കെസ്റര്‍ അമേരിക്കയില്‍ പര്യടനം നടത്തുന്നു. 'കെസ്റര്‍ ലൈവ്' എന്ന നാമകരണം ചെയ്ത് മെഗാ ഷോ ഓഗസ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് എത്തുന്നത്. റിയ ട്രാവല്‍സും പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സിയും സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റര്‍ കോളജ് പഠനത്തിനു പിന്നാലെ ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷണല്‍ ഗായകനെന്ന് പേരെടുത്ത കെസ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഇന്ന് കെസ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്നേഹം എത്രയോ അവര്‍ണനീയം, ഇന്നയോളം എന്നെ നടത്തി... , നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ ..., നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍... , നിത്യ സ്നേഹത്താല്‍ ..., എന്നേശുവെ എന്‍ നാഥനെ... ,എനിക്കായി കരുതുന്നവന്‍...ഇസ്രയേലിന്‍ നായകാ..... എന്റെ മുഖം വാടിയാല്‍..., കണ്ണുനീര്‍ താഴ്വരയില്‍..., എന്റെ യേശു എനിക്ക് നല്ലവന്‍ .. സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം...., സര്‍വശക്തതാതനാം.... തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി 201 (926) 7477.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം