ബ്രോങ്ക്സ് ദേവാലയത്തില്‍ ക്രിസ്മസ്,പുതുവത്സരാഘോഷം നടത്തി
Friday, January 9, 2015 10:03 AM IST
ന്യൂയോര്‍ക്ക്: വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ജനുവരി മൂന്നിന് (ശനി) ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി.

വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, സെലിബ്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോവിന്‍ ജോയി, പ്രിയ ഒഴുകയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഫാ. ജോസ് കണ്ടത്തിക്കുടി ക്രിസ്മസ്, ന്യൂഇയര്‍ സന്ദേശം നല്‍കി. 2014 ഡിസംബറില്‍ നടന്ന ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് ഫാ. സിബി വെട്ടിയോലി ട്രോഫികള്‍ സമ്മാനിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചിന്നമ്മ പുതുപറമ്പില്‍ സ്വാഗതവും പ്രിയ ഒഴുകയില്‍ നന്ദിയും പറഞ്ഞു. ജസീന്ത പൈലി, ജിയോണ വാഴപ്പള്ളി എന്നിവര്‍ എംസിമാരായിരുന്നു.

കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊലുറക്കല്‍, സഖറിയാസ് ജോണ്‍, ടോം മുണ്ടക്കല്‍, റോണി പള്ളിക്കാപറമ്പില്‍, ദീപു പട്ടാണിപുരയ്ക്കല്‍, ബെന്നി മുട്ടപ്പള്ളി, ജ്യോതി കണ്ണേറ്റുമാലിയില്‍, ജോജോ ഒഴുകയില്‍, ബിജു പടിഞ്ഞാറെക്കളം, ഡോ. ബിജി പുളിമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി