പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് സത്യ നാദല്ല തെരഞ്ഞെടുക്കപ്പെട്ടു
Friday, January 9, 2015 10:04 AM IST
ഗാന്ധിനഗര്‍: ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 2015 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ല അര്‍ഹനായി. തെരഞ്ഞെടുക്കപ്പെട്ട 15 എന്‍ആര്‍ഐക്കാരില്‍ അമേരിക്കയില്‍നിന്നുള്ള ഡോ. നന്ദിനി ടണ്ടന്‍, ഡോ. കമലേഷ് ലുല്ല എന്നിവരും ഉള്‍പ്പെടും.

ഡോ. കമലേഷ് ലുല്ല, ഹൂസ്റണ്‍ നാസ ജോണ്‍സണ്‍ സ്പെയിസ് സെന്റര്‍ ചീഫ് സയന്റിസ്റാണ്. ഡോ. നന്ദിനി ടണ്ടന്‍ സിലിക്കന്‍വാലി ആസ്ഥാനമായുള്ള ഇന്‍വെസ്റര്‍ ഇന്‍ ലൈഫ് സയന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയറിലെ വെറ്ററന്‍ ആണ്.

2014 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് സിഇഒ ആയി ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ സത്യ നാദല്ല ചുമതലയേറ്റത്. ജനുവരി 10ന് (ശനി) ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍