ഫിലിപ്പ് ഏബ്രഹാം നിര്യാതനായി
Sunday, January 11, 2015 7:09 AM IST
ഷിക്കാഗോ: പത്തനംതിട്ട ഉതിമൂട് കൊരട്ടിക്കര ഫിലിപ്പ് ഏബ്രഹാം (ബേബിക്കുട്ടി - 67) ഡെസ്പ്ളയന്‍സില്‍ നിര്യാതനായി. സംസ്കാര ശശ്രൂഷകള്‍ ജനുവരി 13 ന് (ചൊവ്വ) രാവിലെ 10ന് ഡെസ്പ്ളയന്‍സിലെ മാര്‍ത്തോമ ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ഓള്‍ സെയിന്റ്സ് സെമിത്തേരയില്‍.

ഭാര്യ: സാറാമ്മ. മക്കള്‍: വിന്‍സി, ജിന്‍സി, റിന്‍സി. മരുമകന്‍: ഫിലിപ്പ് (ജിമ്മി). സഹോദരങ്ങള്‍: മറിയാമ്മ (മുംബൈ), ഏലിയാമ്മ (പത്തനംതിട്ട), അന്നമ്മ (ഷിക്കാഗോ), ഫിലിപ്പോസ് (പത്തനംതിട്ട), സൂസമ്മ (കാനഡ), റെയ്ച്ചല്‍ (പത്തനംതിട്ട), ജോണി (കോളറാഡോ - അമേരിക്ക).

വെയ്ക്ക് സര്‍വീസ് ഡെസ്പ്ളയന്‍സിലെ മാര്‍ത്തോമ ചര്‍ച്ചില്‍ ജനുവരി 12 ന് (തിങ്കള്‍) വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ.

റിപ്പോര്‍ട്ട്: സാബു കുര്യന്‍