ജനനി കുടുംബശ്രീ മുനീര്‍ക്ക ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
Sunday, January 11, 2015 7:21 AM IST
ന്യൂഡല്‍ഹി: ജനനി കുടുംബശ്രീ മുനീര്‍ക്കയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആര്‍കെപുരം സെക്ട്ര്‍ 5 ഡിഡിഎ പാര്‍ക്കില്‍ ജനുവരി 11ന് (ഞായര്‍) ഉച്ചയ്ക്ക് 12ന് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സെക്രട്ടറിയും ലെയ്സണ്‍ ഓഫീസറുമായ കെ. അജയ്കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നോര്‍ക്ക സെക്രട്ടറി ആര്‍. രാജന്‍ കേക്ക് മുറിക്കുകയും തുടര്‍ന്ന് പാവപ്പെട്ടവര്‍ക്കുള്ള കമ്പിളി പുതപ്പിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ അജയ് കുമാര്‍, ആര്‍. രാജന്‍, അസോസിയേഷന്‍ പ്രസിഡന്റ് പ്രസന്ന നായര്‍, സെക്രട്ടറി സന്ധ്യ അനില്‍, കോഓര്‍ഡിനേറ്റര്‍ പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്