മലങ്കര കത്തോലിക്കാ സഭക്ക് നോര്‍ത്ത് അമേരിക്കയില്‍ പുതിയ് പാസ്ററല്‍ കൌണ്‍സില്‍
Monday, January 12, 2015 10:11 AM IST
ഡാളസ്: മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ എക്സാര്‍ക്കേറ്റിന്റെ പുതിയ പാസ്ററല്‍ കൌണ്‍സിലിന്റെ ആദ്യയോഗം ജനുവരി 10ന് (ശനി) എക്സാര്‍ക്കേറ്റ് ചാന്‍സറിയില്‍ ചേര്‍ന്നു.

രാവിലെ 10ന് കാതറിന്‍ ഓഫ് സിയന്ന ചര്‍ച്ചിലെ അസോസിയേറ്റ് പാസ്റര്‍ ഫാ. ജോണി മെന്‍ഡോന്‍സ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് എക്സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കേച്ചേരിയുടെ പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. പാസ്ററല്‍ കൌണ്‍സില്‍ അധ്യക്ഷന്‍ തോമസ് മാര്‍ യൌസേബിയോസ് യോഗത്തിന്റെ അജണ്ട അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് സ്വാഗതവും ഭാവുകങ്ങളും നേര്‍ന്നു.

രഹസ്യവോട്ടെടുപ്പിലൂടെ ജോണ്‍ പി. വര്‍ഗീസിനെ പുതിയ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഓഗസ്റില്‍ നടക്കുന്ന മലങ്കര കണ്‍വന്‍ഷന്റെ പ്രത്യേക ചുമതലകള്‍ ഓരോ അംഗത്തിനും നല്‍കി. അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും ഏകദേശം അമ്പതോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്