ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Tuesday, January 13, 2015 4:31 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനൊന്നാം തീയതി പത്തിനു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, വെസരുമൃശവെ.ൌ എന്ന വിലാസത്തിലുള്ള ഇടവകയുടെ വെബ്സൈറ്റ്, വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു.

ഇടവകയിലെ ചരിത്രം, ബുള്ളറ്റിന്‍, കലണ്ടര്‍, വോളണ്ടിയേഴ്സ്, കൂടാരയോഗം, മതപഠനം, ഫോട്ടോസ് തുടങ്ങിയ എല്ലാകാര്യങ്ങളുടേയും വിവരങ്ങള്‍, ഈ വെബ്സൈറ്റില്‍ ഉണ്െടന്നും, ഈ വെബ്സൈറ്റിന്റെ ഗുണത്തെപ്പറ്റിയും സൌകര്യങ്ങളെക്കുറിച്ചും മുത്തോലത്തച്ചന്‍ വിവരിച്ചു. ഈ സമ്മേളനത്തിന് കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജോര്‍ജ് പുള്ളോര്‍ക്കുന്നേല്‍, സെക്രട്ടറി സുജ ഇത്തിത്താറ, പിആര്‍ഒ ബിനോയി കിഴക്കനടി എന്നിവരാണ് നേത്രുത്വം വഹിച്ചത്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി