കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഏഴിന്
Thursday, January 15, 2015 4:36 AM IST
മയാമി, ഫ്ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഏഴിന് 11.30-ന് വിഭവസമൃദ്ധമായ സദ്യയോടുകൂടി ടാമറാക് സിറ്റി ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തുന്നതാണ്.

തദവസരത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരുത് എന്നിവരോടൊപ്പം മറ്റ് സഹോദര സംഘടനകളിലെ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.

ചടങ്ങിന് മാറ്റുകൂട്ടുന്നതിനായി ടെമ്പിള്‍ ഓഫ് ഡാന്‍സ് സൌത്ത് ഫ്ളോറിഡയുടെ വര്‍ണ്ണശബളമായ നൃത്തപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളിലേക്ക് സൌത്ത് ഫ്ളോറിഡയിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം