ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിന്റെ 2015- 16 വര്‍ഷത്തേക്കുള്ള പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ ജനുവരി 11-ന് കുര്‍ബാന മധ്യേ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം കൊടുക്കുകയും അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍ ആശീര്‍വാദ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു.
നാലു കൈക്കാരന്മാര്‍, മൂന്നു സ്കൂള്‍ ഭാരവാഹികള്‍, 14 വാര്‍ഡ് പ്രതിനിധികള്‍, അസോസിയേഷനുകള്‍, ലിറ്റര്‍ജി, ഗായകസംഘ പ്രതിനിധികള്‍, രൂപതാ പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍, നോമിനികള്‍ എന്നിവര്‍ അടങ്ങുന്ന 32 അംഗ കൌണ്‍സിലാണ് രൂപീകൃതമായിട്ടുള്ളത്. 1200-ഓളം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഈ ഇടവകയുടെ ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കൌണ്‍സില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് റവ.ഡോ. പാലയ്ക്കാപ്പറമ്പില്‍ ഉത്ബോധിപ്പിച്ചു.
രൂപതയോടും ഇടവകയോടുമുള്ള പൂര്‍ണ്ണ വിധേയത്വം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരന്മാരായ മനീഷ് തോപ്പില്‍, ഷാബു മാത്യു, ഫ്രാന്‍സീസ് വടക്കേവീട്, പോള്‍ പുളിക്കന്‍ എന്നിവര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട് എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് രേഖകള്‍ കൈമാറി. തുടര്‍ന്ന് മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു. ഇടവക വികാരിയും, അസി. വികാരിയും കഴിഞ്ഞ കൌണ്‍സിലിലെ അംഗങ്ങളുടെ പ്രവര്‍ത്തനത്തെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും തുടര്‍ന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
സി. ജസ്ലിന്‍ സി.എം.സി (മതബോധനം), റോയ് തോമസ് (മലയാളം സ്കൂള്‍), ബീന വള്ളിക്കളം (കള്‍ച്ചറല്‍ അക്കാഡമി), എബിന്‍ കുര്യാക്കോസ്, ജോര്‍ജ് വിബിന്‍, മെര്‍ലി ചിറയില്‍ (രൂപതാ പാസ്ററല്‍ കൌണ്‍സില്‍), ബിജി സി മാണി, ജോണ്‍സണ്‍ മാളിയേക്കല്‍, ഫിലിപ്പ് പവ്വത്തില്‍, ജോ ലൂക്ക് ചിറയില്‍, മിനി നെടുങ്ങോട്ടില്‍, ജേക്കബ് മത്യു പുറയംപള്ളി, രാജു പാറയില്‍, സാബി കോലാത്ത്, എബി തുരുത്തിയില്‍, മാത്യു ജോസഫ് മുക്കാട്ട്, തോമസ് കാലായില്‍, സജി വര്‍ഗീസ് (വാര്‍ഡ് പ്രതിനിധികള്‍), ലില്ലി തച്ചില്‍ (അസോസിയേഷന്‍ പ്രതിനിധി), കുഞ്ഞുമോന്‍ ഇല്ലിക്കല്‍ (ഗായകസംഘം), ജോസ് കടവില്‍ (ലിറ്റര്‍ജി), ബീന രാമശര്‍മ്മ (നോമിനി-സെക്രട്ടറി), ജോര്‍ജ് വാച്ചാപറമ്പില്‍, വക്കച്ചന്‍ പുതുക്കുളം, രാജന്‍ കല്ലുങ്കല്‍, ഓസ്റിന്‍ കാലായില്‍, ജോ കണികുന്നേല്‍, പ്രതീഷ് തോമസ് (പ്രതിനിധികള്‍) എന്നിവരാണ് 2015-16-ലെ കൌണ്‍സിലിലിലെ അംഗങ്ങള്‍. ഏവര്‍ക്കും പുതിയ ഉത്തരവാദിത്വങ്ങള്‍ ദൈവാനുഗ്രഹപ്രദമായി ഏറ്റെടുക്കാനുള്ള ആശംസകള്‍ നേരുന്നതോടൊപ്പം എല്ലാവിധ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പറഞ്ഞു. സ്ഥാനമേറ്റെടുത്ത പ്രതിനിധികളെല്ലാം ഇടവക-രൂപതാ അധികാരികളുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്, സഭയുടെ പുരോഗതിക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കി. ബീന വള്ളിക്കളം അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം