അരിസോണയില്‍ സിവിക്സ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രം ഹൈസ്കൂള്‍ ഗ്രാജുവേഷന്‍
Friday, January 16, 2015 6:21 AM IST
ഫോണിക്സ്: ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സിവിക്സ് പരീക്ഷ പാസാകണമെന്ന നിബന്ധന അമേരിക്കയില്‍ ആദ്യമായി അരിസോണ സംസ്ഥാനത്തു നിലവില്‍ വന്നു.

വ്യാഴാഴ്ച ലെജിസ്ളേറ്റീവ് സെക്ഷന്‍ ആരംഭിച്ച ഉടനെ തന്നെ അരിസോണ ഹൌസും സെനറ്റും സിവിക്സ് എക്സാം നിയമം അംഗീകരിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ (റിപ്പബ്ളിക്കന്‍) ഡഗ് ഡ്യൂസി ബില്ലില്‍ ഉടനെ ഒപ്പുവയ്ക്കുമെന്നും അറിയിക്കുകയും ചെയ്തു.

യുഎസ് സിറ്റിസണ്‍ ഷിപ്പ് പരീക്ഷയില്‍ ചോദിക്കുന്ന നൂറ് സിവിക്സ് പോര്‍ഷന്‍ ചോദ്യങ്ങളില്‍ 60 ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്ന വിദ്യാര്‍ഥികള്‍ വിജയികളാകുന്നത്.

അമേരിക്കന്‍ ഭരണഘടനയുടെ 230-ാം വാര്‍ഷികം ആഘോഷിക്കുന്ന 2017 ന് മുമ്പ് 50 സംസ്ഥാനങ്ങളിലും ഈ പരീക്ഷ സംവിധാനം നടപ്പാക്കുന്നതിനാണ് ജോ ഫോസ് ഇന്‍സ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. റിപ്പബ്ളിക്കന്‍ സെനറ്റ് ലീഡര്‍ സ്റീവ് യാര്‍ ബ്രൊയാണ് ഈ ബില്ല് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

നോര്‍ത്ത് സക്കോട്ട് സ്റേറ്റ് ഹൌസ് ഓഫ് പ്രെസന്റേറ്റീവ് ഈ നിയമം അംഗീകരിച്ചെങ്കിലും ഇരു സഭകളും സിവിക്സ് ടെസ്റ് ലോ അംഗീകരിച്ച ആദ്യ സംസ്ഥാനമെന്ന പദവി അരിസോണയ്ക്കു തന്നെയാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍