ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Friday, January 16, 2015 9:59 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2015 ലെ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞടുത്തു.

പുതിയ ഭാരവാഹികളായ റോജന്‍ തോമസ് (പ്രസിഡന്റ്), ശ്രീകുമാര്‍ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), സഞ്ജു കോയിത്തറ (ജോയിന്റ് സെക്രട്ടറി), ഷാജി തോമസ് (ട്രഷറര്‍), ബൈജി ജോസഫ് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും മിനി സൈജന്‍ (വിമന്‍സ് ഫോറം പ്രസിഡന്റ്), സലീന നോബിള്‍ (വിമന്‍സ് ഫോറം സെക്രട്ടറി), ശബരി സുരേന്ദ്രന്‍ (യൂത്ത് ഫോറം പ്രസിഡന്റ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബിഒടി ചെയര്‍മാന്‍ ജോര്‍ജ് വന്‍നിലം റിട്ടേണിംഗ് ഓഫീസറായിരുന്നു.

കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ സ്വദേശിയായ റോജന്‍ തോമസ്, മിഷിഗണിലെ വിക്സത്തില്‍ താമസിക്കന്നു. 2003 മുതല്‍ ഡിഎംഎയില്‍ സജീവസാന്നിധ്യമായ ഇദ്ദേഹം മുന്‍വര്‍ഷങ്ങളില്‍ ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ആകാശ് മിഷിഗണില്‍ നോര്‍ത്ത് വില്ലില്‍ താമസിക്കന്നു. ഡിഎംഎയുടെ ബിഒടി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചുണ്ട്.

മിഷിഗണിലെ നൊവിയില്‍ താമസിക്കുന്ന ഷാജി തോമസ് കേരളത്തില്‍ ഇടുക്കി സ്വദേശിയാണ്.

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് സ്പെക്റ്റാക്കുലറിന്റെ ഭാഗമായി നടത്തിയ ചടങ്ങില്‍ ബിഒടി ചെയര്‍മാന്‍ ജോര്‍ജ് വന്‍നിലം പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. നിലവിലുള്ള പ്രസിഡന്റ് സുനില്‍ പൈങ്ങോള്‍, സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം