ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകളില്‍ മിസ് ഫോമാ ബ്യൂട്ടി പേഗന്റ്
Saturday, January 17, 2015 2:44 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യ നാടുകളിലെ വിശേഷങ്ങളും കാഴ്ചകളും അതിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ലോക മലയാളികളുടെ മുന്നില്‍ അമേരിക്കന്‍ കാഴ്ചകളിലൂടെ അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ മിസ് ഫോമാ ബ്യൂട്ടി പേജന്റ് മത്സരമാണ് ഈയാഴ്ച അമേരിക്കന്‍ കാഴ്ചകളിലൂടെ പ്രക്ഷേപണം ചെയ്യുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ 63 മലയാളി സംഘടനകള്‍ അംഗങ്ങളായുള്ള ഫോമായുടെ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ് മിസ് ഫോമാ മത്സരം നടത്തപ്പെട്ടത്. മത്സരത്തിന്റെ പ്രധാന ജഡ്ജ് ആയിരുന്നത് നടി മംമ്ത മോഹന്‍ ദാസായിരുന്നു.

സാബു പോള്‍, സേവി അഴാത്ത്, ലേഖ ശ്രീനിവാസന്‍, ആനി പോള്‍ എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍. വനിതാ ഫോറം ചെയര്‍ പേഴ്സണ്‍ കുസുമം റ്റൈറ്റസിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടത്തപ്പെട്ടത്.

കാനഡയിലെ, ടൊറന്റോയില്‍ നിന്നുള്ള സെലിന്‍ ജോസഫ് ആണ് മിസ് ഫോമാ കിരീടം അണിഞ്ഞത്. ഫസ്റ് റണ്ണര്‍ അപ്പായി ദിവ്യ തോമസിനെയും, സെക്കന്റ് റണ്ണര്‍ അപ്പായി ഉഷസ് ജോയിയെയും തെരഞ്ഞെടുത്തു.

എല്ലാ ഞായറാഴ്ചയും വൈകിട്ട് ഏഴിന് (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നടത്തപ്പെടുന്ന അമേരിക്കന്‍ കാഴ്ചകളുടെ വോയിസ് ഓവര്‍ ചെയ്തിരിക്കുന്നത് ഏഷ്യാനെറ്റ് യൂഎസ്എ ചീഫ് ന്യൂസ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. അടുത്ത ആഴ്ചയിലും അമേരിക്കയിലെ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായി അമേരിക്കന്‍ കാഴ്ച്ചകള്‍ എത്തുന്നതായിരിക്കും എന്ന് പ്രൊഡ്യൂസര്‍ രാജു പള്ളത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍