ആര്‍കെ പുരം സെന്റ് തോമസ് പള്ളിയില്‍ തിരുശേഷിപ്പിന് സ്വീകരണം ജനുവരി 18ന്
Saturday, January 17, 2015 10:25 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ ചാവറ അച്ചന്റെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പിന് സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തില്‍ ജനുവരി 18ന് (ഞായര്‍) സ്വീകരണം നല്‍കുന്നു.

രാവിലെ 10.30 നാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വികാസ് പുരി പള്ളിയില്‍നിന്നുമാണ് തിരുശേഷിപ്പ് ആര്‍കെ പുരത്ത് എത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9136241312.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്