ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക ഫാമിലി നൈറ്റ് ജനുവരി 24 ന്
Monday, January 19, 2015 7:12 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനുവരി 24 -ന് (ശനി) പള്ളി ഹാളില്‍ നടക്കും. മനോഹരമായ ഒരു സായംസന്ധ്യ ഒരുക്കുന്നതിനായി കോഓര്‍ഡിനേറ്റേഴ്സായ ജീവന്‍ തോമസ്, അന്നാ കുന്നത്ത് എന്നിവരുടെ നേത്യത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ശനി വൈകുന്നേരം നാലിന് കലാവിരുന്ന് ആരംഭിക്കും. ഡാന്‍സുകള്‍, പാട്ടുകള്‍, സ്കിറ്റുകളുമൊക്കെയായി ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മണിക്കൂറുകള്‍ നീളുന്ന ഒരു കലാസദ്യതന്നെയായിരിക്കുമെന്ന് കോഓര്‍ഡിനേറ്റേഴ്സ് അറിയിച്ചു. എല്ലാവരും കുടുംബസമേതം വന്ന് സംബന്ധിക്കണമെന്ന് ഇടവകയ്ക്കു വേണ്ടി വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പ സ്നേഹപൂര്‍വം അഭ്യര്‍ഥിച്ചു.

വിശദ വിവരങ്ങള്‍ക്ക്: കോഓര്‍ഡിനേറ്റേഴ്സായ ജീവന്‍ തോമസ് 847 209 8965, അന്നാ കുന്നത്ത് 630 631 4149.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം