ഷിക്കാഗോസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വി: സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു
Tuesday, January 20, 2015 5:01 AM IST
ഷിക്കാഗോ: ജനുവരി പതിനെട്ടാം തിയതി, ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു

വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, പട്ടാളക്കാരനായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ശ്രുതിമധുരമായ ആത്മീയഗാനശുശ്രൂഷകളാല്‍ തിരുന്നാളിനെ ഭക്തിസാന്ദ്രമാക്കിയ ഗായകസംഘത്തിന് നേത്ത്വ്രം നല്‍ക്കിയത് സജി മാലിതുരുത്തേല്‍, ജോയി കുടശ്ശേരി, എറിക് പോട്ടൂര്‍, എബിന്‍ കുളത്തില്‍കരോട്ട്, ലൂസി കണിയാലി, സിജി പണയപറബ്ബില്‍, രഞ്ചിത കിഴക്കനടി എന്നിവരാണ്. തിരുന്നാള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവര്‍ നേത്ത്വ്രം നല്‍കി. ഈ ഇടവകയിലെ പേരൂര്‍ ഇടവകാംഗങ്ങളും, ജോര്‍ജ് & ഹലിസ തോട്ടപ്പുറം, അവരുടെ കുടുംബ്ബാംഗങ്ങളും ഏറ്റെടുത്താണ് തിരുന്നാള്‍ നടത്തിയത്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി