മാര്‍ട്ടിന്‍ ലുഥര്‍ കിംഗ് ജന്മദിന റാലി പ്രതിഷേധ പ്രകടനമായി
Tuesday, January 20, 2015 9:44 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ലീഡര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയറിന്റെ ജന്മ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വാര്‍ഷിക പരേഡ് രാജ്യത്തെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടമായി മാറി.

അറ്റ്ലാന്റയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത 200ല്‍പരം യുവജനങ്ങള്‍ പീച്ച് ട്രി സ്ട്രീറ്റിന്റെ ഫെര്‍ഗുസനില്‍ മൈക്കിള്‍ ഫെര്‍ഗുസന്‍ സ്റാന്‍ ഐലന്റില്‍ എറിക്ക് ഗാര്‍നര്‍ തുടങ്ങിയ നിരായുധരായ ആഫ്രിക്കന്‍ അമേരിക്കന്‍ വര്‍ഗക്കാര്‍ പോലീസ് അതിക്രമത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു റോഡില്‍ കുത്തിയിരിപ്പ് നടത്തിയത്.

സെന്റ് ലൂയിസില്‍ പ്രകടനക്കാര്‍ പ്രെയര്‍ സര്‍വീസിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. പോലീസ് എത്തിയാണ് സര്‍വീസ് പുനരാരംഭിച്ചത്.

ന്യൂയോര്‍ക്ക് ബ്ളൂമിംഗ് ഡെയ്ല്‍ ഷോപ്പിംഗ് ഏരിയായിക്കു പുറത്തും ബോസ്റണില്‍ സ്റേറ്റ്് ഹൌസിനു മുമ്പിലും പരേഡില്‍ പങ്കെടുക്കാനെത്തിയവര്‍ റോഡില്‍ നിശ്ചലമായി കിടന്നുകൊണ്ടാണ് പ്രതിഷേധിച്ചത്.

കാഡ്ബോര്‍ഡ് കൊണ്ട് ശവമഞ്ചവും പേറി ഒരു കൂട്ടം പ്രകടനക്കാര്‍ ഡോം കിംഗും പിതാവും പല തവണ പ്രസംഗിച്ച എബനെസര്‍ ബാപ്റ്റിസ്റ് ചര്‍ച്ചിനു മുമ്പില്‍ 'ബ്ളാക്ക് പീപ്പിള്‍ ആര്‍ ഡൈയിംഗ്' (കറുത്ത വര്‍ഗക്കാര്‍ മരിക്കുന്നു) എന്ന മുദ്രവാക്യം മുഴക്കിയാണ് പ്രതിഷേധിച്ചത്.

കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പട പൊരുതിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് പ്രകടനക്കാരില്‍ പലരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍