ഷിക്കാഗോ സെന്റ് മേരിസില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി
Wednesday, January 21, 2015 3:10 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. ജനുവരി പതിനെട്ടാം തിയതി ഞായറാഴ്ച അസി . വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, ജീവിതസാഹചര്യങ്ങളെപ്പറ്റിയും അനുസ്മരിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്,കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമാക്കി.

തിരുന്നാള്‍ ക്രമീകരങ്ങള്‍ക്ക് ജീനോ കക്കാട്ടില്‍,ടോമി ഇടത്തില്‍, തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാപറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍,ജോണി കുട്ടി പിള്ളവീട്ടില്‍, സാജു കണ്ണമ്പള്ളി , ടിറ്റോ കണ്ടാരപള്ളില്‍, സ്റീഫന്‍ ചോള്ളമ്പേല്‍, ബിനോയ് പൂത്ത്റയില്‍, അനില്‍ മറ്റത്തികുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജയിംസ് കിഴക്കെവാലയില്‍, ജോയ് പൂത്തറയില്‍, എസ്തപ്പാന്‍ വക്കേല്‍ ,ചാക്കോച്ചന്‍ കിഴക്കേകുറ്റ്, ജയ്ടന്‍ നെടിയകാലായില്‍, മത്തായി പിണര്‍കയില്‍, ഫിലിപ്പ് നെടുംതുരുത്തിയില്‍ , ജോയ് പന്നിമറ്റം എന്നിവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി