ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മപരിപാടികള്‍ക്ക് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
ഡിബേറ്റ് ഫോറം, നര്‍മവേദി, കെസിഎസ് ഓര്‍ക്കസ്ട്രാ, പ്രഫഷണല്‍ ഫോറം, നേതൃസംഗമം, ബിസിനസ് ഫോറം, ക്നാനായ കര്‍ഷകശ്രീ അവാര്‍ഡ്, ഷിക്കാഗോ ക്നാനായ ഡയറക്ടറി, ഡോളര്‍ ഫോര്‍ ക്നാനായ ചാരിറ്റി, ക്നാനായ യംഗ്ഫാമിലി ഫോറം, ഫണ്ട് റെയ്സിംഗ് സ്റാര്‍ നൈറ്റ്, കലാമേള, ക്നാനായ നൈറ്റ്, പിക്നിക്, ക്നാനായ ഒളിംപിക്സ്, പേരന്റ്സ് ഡേ, യൂത്ത് ഡേ, ഗ്രാജുവേറ്റ് അനുമോദനയോഗം, ക്രൂസ്, ഫാമിലി ക്യാമ്പിംഗ്, ഓണാഘോഷം, ക്രിസ്മസ് പുതുവത്സരാഘോഷം തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുന്നു. ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ചീട്ടുകളി എന്നിവയില്‍ മത്സരം സംഘടിപ്പിക്കും.
ഫെബ്രുവരി 14 ന് ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വൈകിട്ട് ഏഴിന് പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ബിഷപ്പുമാരുടെ അനുസ്മരണവും നടക്കും. ഒരു മള്‍ട്ടിപര്‍പ്പസ് കമ്യൂണിറ്റി സെന്ററിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 15-ന് വൈകിട്ട് ഏഴിന് ചേരുന്ന സോഷ്യല്‍ ബോഡി യോഗം രൂപം നല്‍കും.
ഫെബ്രുവരി 13 ന് വൈകിട്ട് 7.30 ന് ഡിബേറ്റ് ഫോറത്തിന്റെ ഉദ്ഘാടനം നടക്കും. ചടങ്ങില്‍ കെസിസിഎന്‍എ ദേശീയ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ഷിക്കാഗോ ക്നാനായ സമൂഹത്തിന് പരിചയപ്പെടുത്തുന്ന ചടങ്ങും നടക്കും.
മാര്‍ച്ച് ഏഴിന് (ശനി) വൈകിട്ട് 7.30ന് നര്‍മവേദിയുടെ ഉദ്ഘാടനം ഡോ.റോയി പി. തോമസ് നിര്‍വഹിക്കും. തുടര്‍ന്ന് ചിരിയരങ്ങ് അരങ്ങേറും. കെസിഎസ് ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തിലുള്ള മ്യൂസിക്കല്‍ നൈറ്റ് മാര്‍ച്ച് 14ന് (ശനി) വൈകിട്ട് 7.30ന് നടക്കും.
കെസിഎസ്ന്റെ ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി റ്റോമി കണ്ണാലയും വൈസ് ചെയര്‍മാനായി ബിജു കണ്ണച്ചാന്‍പറമ്പിലും വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായി സജി തേക്കുംകാട്ടില്‍, ജെയിംസ് കോലടിയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, നൈജു മണക്കാട്ട്, ആനന്ദ് ആകശാല, റ്റോമി പ്ളാത്തോട്ടത്തില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
മുന്‍ ലജിസ്ളേറ്റീവ് ചെയര്‍മാന്‍ ജെയ്മോന്‍ നന്ദികാട്ട് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.
ഫെബ്രുവരി ഒന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന സൂപ്പര്‍ബോള്‍ പാര്‍ട്ടിക്ക് ജെയിംസ് കോലടിയില്‍, സ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ നേതൃത്വം നല്‍കും.
ജനുവരി 24 ന് (ശനി) വൈകിട്ട് ആറു മുതല്‍ അറ്റ്ലാന്റിസ് ബാന്‍ക്വറ്റ് ഹാളില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭാ തച്ചേട്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടിയില്‍ പരമാവധി ക്നാനായ വനിതകളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കെസിഎസ് സെക്രട്ടറി ജീനോ കോതാലടിയില്‍ കൃതജ്ഞത പറഞ്ഞു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: ജോസ് കണിയാലി