വിന്‍സണ്‍, സ്റാന്‍ലി, ജോഫ്രിന്‍ ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്
Thursday, January 22, 2015 8:12 AM IST
മയാമി: ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വിന്‍സണ്‍ പാലത്തിങ്കല്‍ (വൈസ് പ്രസിഡന്റ്), സ്റാന്‍ലി കളത്തില്‍ (ജോ. സെക്രട്ടറി), ജോഫ്രിന്‍ ജോസ് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാഷിംഗ്ടണ്‍ ഡിസിയില്‍നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കല്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്കു കുടിയേറിയ വിന്‍സണ്‍ നെവാഡയിലായിരുന്നു തുടക്കം. ഐടി മേഖലയില്‍ സ്വന്തമായി ബിസിനസും തന്റെതായ വ്യക്തിമുദ്രയും പതിപ്പിച്ച വിന്‍സണ്‍ തികഞ്ഞ ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. 1996ല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സെക്രട്ടറി, 2008 പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഷിംഗ്ടണിലെ ഏറ്റവും അധികം മലയാളികള്‍ പങ്കെടുത്ത കേരള മേള സംഘടിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു. ഇപ്പോള്‍ ഫോമയുടെ സമ്മര്‍ ടു കേരള പ്രോജക്ടിന്റെയും ഫോമ വെബ് സൈറ്റിന്റെയും ചുക്കാന്‍ പിടിക്കുന്നു.

ന്യൂയോര്‍ക്കില്‍നിന്നുള്ള സ്റാന്‍ലി കളത്തില്‍ ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍ സജീവാംഗമായിരുന്നു. 2007ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതോടൊപ്പം അമേരിക്കന്‍ സജീവ രാഷ്ട്രീയത്തിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെ പ്രവര്‍ത്തിച്ചുവരുന്നു. ഫോമയുടെ സമ്മര്‍ ടു കേരള പ്രോജക്ടിലും ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡിനെ സഹായിക്കുയും ചെയ്യുന്നു.

യോങ്കേഴ്സില്‍നിന്നുള്ള ജൊഫ്രിന്‍ ജോസ് 2003 മുതല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. 2009-11 കമ്മിറ്റി മെംബര്‍, 2011-12 ജോയിന്റ് ട്രഷറര്‍, 2012-13 സെക്രട്ടറി, 2013-14 ബോര്‍ഡ് ഓഫ് ട്രസ്റി, ഇന്ത്യന്‍ ട്രൈസ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി, ഫോമയുടെ ജോയിന്റ് ട്രഷറര്‍. ഫോമ ക്ളീന്‍ കേരള പ്രോജക്ടിന്റെ ചുക്കാനും പിടിച്ചു വരുന്നു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്