വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ക്കു സ്വീകരണം നല്‍കി
Thursday, January 22, 2015 10:11 AM IST
ന്യൂഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ക്ക് സ്വീകരണം നല്‍കി.

ജനുവരി 22ന് (വ്യാഴം) വൈകുന്നേരം നടന്ന സ്വീകരണ ചടങ്ങുകള്‍ക്കുശേഷം നടന്ന ആഘോഷമായ ദിവ്യബലിക്കു ഫാ സിജു പോള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ബെന്നി പാലാട്ടി, ഫാ. ജോണ്‍ പുതുവന എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

വിശുദ്ധ ചാവറയച്ചന്റേയും എവുപ്രാസ്യമ്മയുടെയും ജീവിത ചരിത്രങ്ങളെക്കുറിച്ച് പ്രഭാഷണവും ഡോക്കുമെന്ററി പ്രദര്‍ശനവും നടന്നു.

കൈക്കാരന്മാരായ ഈപ്പന്‍ കൊച്ചുകൊട്ടാരത്തില്‍, സാബു നമ്പ്യാപറമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്