അറ്റ്ലാന്റ ഹോളി ഫാമിലി ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു
Thursday, January 22, 2015 10:13 AM IST
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. ജനുവരി 18നു (ഞായര്‍) ദിവ്യബലിയെ തുടര്‍ന്നു നടന്ന ചടങ്ങിലാണു പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തത്.

സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുതുശേരിയുടെ സാന്നിധ്യത്തില്‍ കൈക്കാരന്മാരായി തമ്പു പുളിമൂട്ടില്‍, ബേബി ഇല്ലിക്കാട്ടില്‍ എന്നിവര്‍ ബൈബിള്‍ സാക്ഷിയാക്കി ചുമതലയേറ്റു. സെക്രട്ടറിയായി റോയിസ് ചിറയ്ക്കല്‍, മറ്റു പാരീഷ് കൌണ്‍സില്‍ അംഗങ്ങളായി സിബി മുളയാനിക്കുന്നേല്‍, ഷീലമ്മ മന്നാകുളം, മേഗന്‍ നെല്ലിക്കാട്ടില്‍, മെര്‍ലിന്‍ കല്ലറകാണിയില്‍, സാബു വെങ്ങാലില്‍, ജാക്സണ്‍ കുടിലില്‍, ജെസി പുതിയവീട്ടില്‍, ലിസി പാറാനിക്കല്‍, ജേക്കബ് പുല്ലാനപ്പള്ളി, സന്തോഷ് ഉപ്പൂട്ടില്‍, റ്റോജി തൈയില്‍, റ്റോമി അറയ്ക്കല്‍, മാത്യു കുപ്ളിക്കാട്ട്, ജോസഫ് (ജോ) കൂവക്കട എന്നിവരും ചുമതലയേല്‍ക്കുകയുണ്ടായി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം