ഡാളസ് സൌഹൃദ വേദിയുടെ വാര്‍ഷികവും, ഇന്ത്യന്‍ റിപബ്ളിക് ദിനാഘോഷവും ശനിയാഴ്ച
Friday, January 23, 2015 3:06 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, അറുപത്തഞ്ചാമത് ഇന്ത്യന്‍ റിപബ്ളിക് ദിനാഘോഷവും ജനുവരി 24-ന് വൈകിട്ട് 5.30 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ നടത്തപ്പെടും.

സെക്രടറി അജയ കുമാറിന്റെ സ്വാഗത പ്രസംഗത്തോട് കൂടി യോഗ നടപടികള്‍ ആരംഭിക്കും. പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രശസ്ത മനഃശാസ്ത്രവിദഗ്ദ്ധനും, അടുത്ത കാലത്ത് പട്ടത്വ ശുശ്രൂഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമായ റവ.ഡോ.രഞ്ജന്‍ റോയ് മാത്യു വിശിഷ്ടാതിഥി ആയിരിക്കും. റിപബ്ളിക് സന്ദേശത്തോടൊപ്പം, പുതു വര്‍ഷത്തെ പൊതു പരിപാടികളുടെ തുടക്കം എന്ന നിലയില്‍ ഐശ്യര്യത്തിന്റെ പ്രതീകമായ നില വിളക്ക് കൊളുത്തി റവ.ഡോ. രഞ്ജന്‍ മാത്യു സമ്മേളനം ഉത്ഘാടനം ചെയ്യും.

ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി സമാഹരിക്കുന്ന സൌഹൃദ ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം മലയാള ഭാഷ സ്നേഹി എബ്രഹാം തെക്കേമുറി നിര്‍വഹിക്കും. തുടര്‍ന്ന് ഡാളസിലെ കല പ്രതിഭകളുടെ വിവിധ പരിപാടികള്‍ അരങ്ങേറും. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കലാപരിപാടികള്‍ക്ക് ശേഷം എല്ലാവര്‍ക്കും രുചിയേറിയ ഡിന്നര്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ