ഒബാമയുടെ ഇന്ത്യന്‍ പര്യടനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ പുറത്തുവിട്ടു
Friday, January 23, 2015 9:27 AM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ പര്യടനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ പുറത്തു വിട്ടു.

ജനുവരി 25ന് (ഞായര്‍) രാവിലെ 10ന് പ്രത്യേക വിമാനത്തില്‍ എത്തിച്ചേരുന്ന പ്രസിഡന്റിന് രാഷ്ട്രപതിഭവനില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം, വൈകിട്ട് ഹൈദരാബാദ് ഹൌസില്‍ ചര്‍ച്ച, പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്കൊപ്പം ഡിന്നര്‍, രാജ്ഘട്ട് സന്ദര്‍ശനം എന്നിവ നടക്കും.

26ന് (തിങ്കള്‍) റിപ്പബ്ളിക്ദിന പരേഡില്‍ മുഖ്യാതിഥി. ഉച്ചയ്ക്കു വീണ്ടും ഇന്ത്യന്‍ പ്രസിഡന്റിനോടൊപ്പം. ഉച്ചകഴിഞ്ഞ് ബിസിനസ് ഇവന്റിനെ അഭിസംബോധന ചെയ്യും.

27ന് (ചൊവ്വ) രാവിലെ ക്ഷണിക്കപ്പെട്ട സദസില്‍ ഒബാമയുടെ പ്രസംഗം. തുടര്‍ന്ന് ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം. വൈകുന്നേരം യുഎസിലേക്കു തിരിക്കും.

മിഷേല്‍ ഒബാമ, മൈനോരിറ്റി ലീഡര്‍, നാന്‍സി പെലോസി, ബിസിനസ് ലീഡേഴ്സ്, ഇന്ത്യന്‍ വംശജന്‍ കോണ്‍ഗ്രസ് അംഗം അമി ബെറ ഉള്‍പ്പെടെ വലിയൊരു സംഘം പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍