ജനക്പുരി പള്ളിയില്‍ തിരുശേഷിപ്പിനു സ്വീകരണം നല്‍കി
Friday, January 23, 2015 9:28 AM IST
ന്യൂഡല്‍ഹി: വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ക്കു ജനക്പുരി സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ഭക്ത്യാദരവൂര്‍വം സ്വീകരണം നല്‍കി.

ജനുവരി 21നു (ബുധന്‍) ഹരിനഗര്‍ ഇടവകയില്‍നിന്നു മുത്തുക്കുടകളുടെയും സ്വര്‍ണകുരിശിന്റെയും അകമ്പടിയോടെ പ്രദക്ഷിണമായി വികാരി ഫാ. ഷിജോ സിഎംഐയുടെ നേതൃത്വത്തിലെത്തിയ തിരുശേഷിപ്പ് പള്ളിയങ്കണത്തില്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോണ്‍ മൈലാംവേലിലും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മുന്നൂറിലധികം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്