കേരളാ ഹിന്ദൂസ് ഓഫ് സൌത്ത് ഫ്ളോറിഡയ്ക്കു പുതിയ നേതൃത്വം
Saturday, January 24, 2015 4:05 AM IST
മയാമി: സൌത്ത് ഫ്ളോറിഡയിലെ ഹിന്ദു മലയാളികളുടെ കൂട്ടായ്മയായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് സൌത്ത് ഫ്ളോറിഡയ്ക്ക് (കെഎച്ച്എസ്എഫ്) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ശ്രീകുമാര്‍ ഹരിലാല്‍ (പ്രസിഡന്റ്), ഗോപന്‍ നായര്‍ (വൈസ് പ്രസിഡന്റ്), ലക്ഷ്മി ചന്ദ്രന്‍ (സെക്രട്ടറി), സുരേഷ് നായര്‍ (ജോ. സെക്രട്ടറി), ബിനോയ് നാരായണന്‍ (ട്രഷറര്‍), വിനോദ്കുമാര്‍ നായര്‍ (ജോയിന്റ് ട്രഷറര്‍), രാജ്കുമാര്‍ (എക്സ് ഒഫീഷ്യോ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എബി ആനന്ദ്, പത്മകുമാര്‍, ശ്രീജേഷ് ശ്രീനിവാസന്‍, സദാശിവന്‍, ശോഭാ നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ജനുവരി 10ന് (ശനി) വൈകുന്നേരം നാലിനു ഡേവി ഗാന്ധി സ്ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയാണു പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

അഞ്ചു വര്‍ഷം പിന്നിടുന്ന കെഎച്ച്എസ്എഫ് വരും വര്‍ഷങ്ങളില്‍ പൂര്‍വാധികം ശക്തമായ പരിപാടികളോടുകൂടി മുന്നോട്ടുപോകുമെന്നു പ്രസിഡന്റ് ശ്രീകുമാര്‍ ഹരിലാല്‍ അറിയിച്ചു. ഇതിനായി എല്ലാ അംഗങ്ങളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

നിയുക്ത കമ്മിറ്റിയുടെ ആദ്യയോഗം ജനുവരി 24-ന് നടക്കും. പത്മകുമാര്‍ കെ.ജി. 305 776 9376 അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം