ഫിലാഡല്‍ഫിയയില്‍ ഐഎന്‍ഒസി കേരള പെന്‍സില്‍വാനിയ റിപ്പബ്ളിക് ദിനാഘോഷം ജനുവരി 31-ന്
Saturday, January 24, 2015 4:06 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാമത് റിപ്പബ്ളിക് ദിനാഘോഷം ജനുവരി 31-ന് (ശനി) വൈകുന്നേരം 4.30 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197 ിീൃവേലമ മ്ലിൌല, ജവശഹമറലഹുവശമ ,ജഅ 19116, അലിൈശീിേങമൃവീാേമ ഇവൌൃരവ അൌറശീൃശൌാ) ആഘോഷിക്കുന്നു.

ചടങ്ങില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ജീമോന്‍ ജോര്‍ജിന്റെയും നെല്‍സണ്‍ വി. പണിക്കരുടെയും നേതൃത്വത്തില്‍ മിമിക്രി, ഡാന്‍സ്, സംഗീതം എന്നിവ കോര്‍ത്തിണക്കി കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കും. ആഘോഷത്തിലേക്ക് ഫിലാഡല്‍ഫിയായിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610 457 5868, സന്തോഷ് ഏബ്രഹാം (സെക്രട്ടറി) 2156056914, ഡാനിയേല്‍ പി. തോമസ് (പബ്ളിസിറ്റി കോഓര്‍ഡനേറ്റര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം