ഡല്‍ഹി മലയാളി അസോസിയേഷന്റെ ബോധവത്കരണ ക്ളാസ് ജനുവരി 25ന്
Saturday, January 24, 2015 4:11 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം ഏരിയായുടെ ആഭിമുഖ്യത്തില്‍ പ്രമേഹ, ഹൃദ്രോഗ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ആരോഗ്യസംരക്ഷണം' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുന്നു.

ജനുവരി 25ന് (ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ആര്‍കെ പുരം ഡല്‍ഹി മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി.

സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സ്പെഷലിസ്റ് ഡോ. എസ്.പി സിംഗ് ക്ളാസെടുക്കും.

ബോധവത്കരണ ക്ളാസില്‍ പങ്കെടുത്ത് ആരോഗ്യരംഗത്ത്, വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ലഭിക്കുന്ന ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ അസോസിയേഷന്‍ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകിച്ച് യുവാക്കളെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്