ഫൊക്കാന കേരള കണ്‍വന്‍ഷന്‍ നടത്തി
Sunday, January 25, 2015 8:27 AM IST
കോട്ടയം: ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) കേരള കണ്‍വന്‍ഷന്‍ കോട്ടയം ആര്‍ക്കേഡിയ ഹോട്ടലില്‍ ശനിയാഴ്ച നടന്നു. രാവിലെ ഒമ്പതിനു ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. ഫൊക്കാന സെക്രട്ടി വിനോദ് കീര്‍ക്ക് സ്വാഗതം ആശംസിച്ചു. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, ബിജെപി സെക്രട്ടറി എം.ടി. രമേശ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ജി.ആര്‍ വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

11നു നടന്ന മെഡിക്കല്‍ സെമിനാറില്‍ ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. എ.വി. പിള്ള, ഡോ. ആര്‍. സന്തോഷ് ഉണ്ണിത്താന്‍, ഡോ. റീത്ത ദേവി, ഡോ. ടിജി തോമസ് ജേക്കബ്, ഡോ. മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

12.30ന് വനിതാ ശാക്തീകരണസെമിനാര്‍ നടന്നു. ഡോ. പ്രമീളാദേവി, ഡോ. ഇന്ദു ബി. ഡോ. ദേവിക എന്നിവര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടിനു നടന്ന സാഹിത്യ സെമിനാറില്‍ കെ.എ. ബീന, റോസ് മേരി, സതീഷ്ബാബു പയ്യന്നൂര്‍, ഡോ. സന്തോഷ് ജെ.കെ.വി.. ജോസ് പനച്ചിപ്പുറം എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് മാധ്യമ സെമിനാര്‍ നടന്നു. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, തോമസ് ജേക്കബ്(മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍), ഡോ. ഐ.വി. ബാബു(മംഗളം),ജോര്‍ജ് പൊടിപാറ (മാതൃഭൂമി) എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ബിസിനസ് സെമിനാര്‍ നടന്നു. വൈകുന്നേരം 5.30നു നടന്ന സമാപന സമ്മേളനം നടന്നു.