ആര്‍ട്ട് സ്റുഡിയോ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
Sunday, January 25, 2015 11:48 AM IST
ബംഗളൂരു: മത്തിക്കരെയില്‍ മലയാളികളുടെ ഉടമസ്ഥതയില്‍, ദേവാലയങ്ങളിലേക്കും ഭവനങ്ങളിലേക്കും ആവശ്യമായ തിരുസ്വരൂപങ്ങളുടെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സെന്റ് മേരി ദ ഏയ്ഞ്ചല്‍ ആര്‍ട്ട് സ്റുഡിയോ എന്ന പേരിലുള്ള സ്ഥാപനം മത്തിക്കരെ സെന്റ് സെബാസ്റ്യന്‍സ് ദേവാലയത്തിനു സമീപം എച്ച്എംടി മെയിന്‍ റോഡിലാണ്. ഫൈബര്‍, പ്ളാസ്റര്‍ ഓഫ് പാരീസ്, മണ്ണ് തുടങ്ങിയവ കൊണ്ടു നിര്‍മിച്ച ശില്പങ്ങളാണ് ഇവിടെ വില്ക്കുന്നത്. ഇതുകൂടാതെ വിദഗ്ധ ശില്പികളുടെ മേല്‍നോട്ടത്തില്‍ പള്ളി അള്‍ത്താര, രൂപക്കൂടുകള്‍ എന്നിവയും നിര്‍മിച്ചുകൊടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9141933539.