ഡബ്ള്യുഎംസി ഫിലാഡല്‍ഫിയ പ്രോവിന്‍സ് ക്രിസ്മസും-നവവത്സരവും ആഘോഷിച്ചു
Tuesday, January 27, 2015 5:47 AM IST
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ജനുവരി പത്താം തീയതി ശനിയാഴ്ച ക്രിസ്തുമസ് -നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണശബളമായി കൊണ്ടാടി. പ്രസിഡന്റ് സജി സെബാസ്റ്യന്റെ അധ്യക്ഷതയില്‍ ഏഴുമണിയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളില്‍ ജോസ് പാലത്തിങ്കല്‍ സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ഡബ്ള്യുഎംസി റീജയന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് പനയ്ക്കല്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ ജോജി ചെറുവേലില്‍, പ്രോവിന്‍സ് ചെയര്‍പേഴ്സണ്‍ ആലീസ് ആറ്റുപുറം, മുന്‍ പ്രസിഡന്റ് സാബു ജോസഫ് സിപിഎ, സ്ഥാപക നേതാവ് ജോസ് ആറ്റുപുറം, തോമസ് പുരയ്ക്കല്‍, ജോയി കരുമത്തി, ജോര്‍ജുകുട്ടി അമ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെര്‍ളി പാലത്തിങ്കല്‍ പരിപാടികളുടെ എം.സിയായിരുന്നു. സാന്റായുടെ വരവോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പ്രോവിന്‍സ് സെക്രട്ടറി മഞ്ജു ചെറുവേല്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം