നാട്ടിലെ ഇലക്ഷന്‍ അങ്കത്തിലും മാത്യു കൊക്കൂറയ്ക്ക് വിജയം
Tuesday, January 27, 2015 5:48 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സമൂഹത്തിലെ ആദ്യകാല സംഘടനാ പ്രവര്‍ത്തകനും അവിഭക്ത ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാത്യു കൊക്കൂറ, കോട്ടയം പുതുപ്പള്ളി വലിയ പള്ളിയുടെ കൈക്കാരനായി (ട്രസ്റി) തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂയോര്‍ക്കിലെ എല്‍മോണ്ടില്‍ 1978 മുതല്‍ സ്ഥിര താമസക്കാരനായിരുന്ന കൊക്കൂറ കഴിഞ്ഞ വര്‍ഷമാണു നാട്ടിലേക്കു മടങ്ങിയത്. പള്ളിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോടെ ട്രസ്റിയായി മത്സരിക്കാന്‍ സുഹ്രുത്തുക്കള്‍ നിര്‍ദേശിച്ചു. നാട്ടിലും ഒരങ്കത്തിനു ബാല്യമുണ്െടന്നു തെളിയിച്ചു കൊണ്ട് കൊക്കൂറ സ്ഥാനാര്‍ഥിയായി. കടുത്ത മത്സര്‍ത്തില്‍ വിജയിയും.

രണ്ട് കൈക്കാരന്മാരുടെ തസ്തികയിലേക്ക് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ഒരു സെക്രട്ടറി,രണ്ട്ട്രഷറര്‍, കൈക്കാരന്മാര്‍, 22 കമ്മിറ്റി അംഗങ്ങള്‍, രണ്ട് ഓഡിറ്റേഴ്സ് എന്നിവര്‍ അടങ്ങുതാണ് ഭരണസമിതി. 3 വികാരിമാര്‍ ഉള്ള സെന്റ് ജോര്‍ജ് വലിയപള്ളിയുടെഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷമാണ് (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ). ഏകദേശം 1500 ല്‍ പരം ഇടവക അംഗങ്ങളും 6000ത്തില്‍ പരം വോട്ടര്‍മാരും ഉള്‍പ്പെടുന്നതാണ് ഈ പള്ളി.

ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സാരഥി, തുടര്‍ന്നു ജനറല്‍ സെക്രട്ടറി, ബേര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ കൊക്കൂറ പ്രവര്‍ത്തിച്ചു. പ്രസിഡന്റായും ഡാലസ് കണ്‍ വന്‍ഷനില്‍ മത്സരിച്ചു. (1996)

അമേരിക്കയിലെമലയാളി സംഘടനകളില്‍ ആദ്യമായി സ്വന്തം ആസ്ഥാന മന്ദിരം വാങ്ങിയ ക്വീന്‍സ് ബ്രാഡോക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. മക്കള്‍ : എംസന്‍, മാറ്റ്സന്‍. ഭാര്യ: അന്നക്കുട്ടി.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം