നവകേരളയ്ക്ക് പുതിയ സാരഥികള്‍
Tuesday, January 27, 2015 5:49 AM IST
ഫ്ളോറിഡ: ഇരുപത്തിയൊന്ന് വര്‍ഷമായി സൌത്ത് ഫ്ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്സ് ക്ളബിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. സണ്‍റൈസ് സിറ്റി സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റായി എബി ആനന്ദ്, 2014-ലെ പ്രസിഡന്റ് റെജി തോമസിന്റെ കൈയില്‍ നിന്നും ഔദ്യോഗിക രേഖകള്‍ കൈപ്പറ്റി സ്ഥാനമേറ്റു.

സെക്രട്ടറി ആന്റണി തോമസ്, ട്രഷറര്‍ സുരേഷ് നായര്‍, വൈസ് പ്രസിഡന്റ് ജയിംസ് ദേവസ്യ, ജോയിന്റ് സെക്രട്ടറി ജോബി പി.സി, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഹരിലാല്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി അലക്സ് ഏബ്രഹാം, ആഷാ മാത്യു, ബീനാ ബിജോയി, പ്രിറ്റി ദേവസ്യ, കുര്യന്‍ തോമസ്, ജിമ്മി ജോസ്, ജിന്‍സ് തോമസ്, സാന്റി വര്‍ഗീസ്, ഷിബു സ്കറിയ എന്നിവരും സ്ഥാനമേറ്റു.

സൌത്ത് ഫ്ളോറിഡയിലെ മലയാളികള്‍ക്കും, പുതിയ തലമുറയ്ക്കും പ്രയോജനപ്രദമായ നിരവധി പരിപാടികള്‍ ഈവര്‍ഷം വിഭാവനം ചെയ്തിട്ടുണ്െടന്ന് പ്രസിഡന്റ് എബി ആനന്ദ് അറിയിച്ചു.