ഗുഡ്ഗാവ് സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ തിരുശേഷിപ്പിനു സ്വീകരണം നല്‍കി
Thursday, January 29, 2015 8:18 AM IST
ന്യൂഡല്‍ഹി: ഗുഡ്ഗാവ് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പിനു സ്വീകരണം നല്‍കി.

ജനുവരി 25നു(ഞായര്‍) രാവിലെ എട്ടിനു ഗുഡ്ഗാവ് ജഹ്റ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങുകള്‍ക്കു ഫരീദാബാദ് രൂപത പ്രോ വികാരി ജനറാള്‍ പോള്‍ മാടശേരി, ഫാ. ഷിജോ സിഎംഐ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും ജീവ ചരിത്രത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനവും നടന്നു. തുടര്‍ന്നു തിരുശേഷിപ്പ് ഗുഡ്ഗാവ് സേക്രട്ടഡ് ഹാര്‍ട്ട് പള്ളിയില്‍ എത്തിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്