ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ പ്രഖ്യാപനത്തിനുള്ള കൃതജ്ഞതാര്‍പ്പണം ന്യൂഡല്‍ഹി ഹരിനഗര്‍ സീറോ മലബാര്‍ പള്ളിയില്‍ ആഘോഷിച്ചു.
രാവിലെ 8.15ന് അഭിവന്ദ്യ പിതാക്കന്മാര്ക്കു സ്വീകരണം നല്കി. തുടര്‍ന്ന് ദേവാലയത്തില്‍നിന്നു തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ശ്യാം ബാബാ സ്റേഡിയത്തില്‍ എത്തി. തിരുശേഷിപ്പു വണക്കത്തിനുശേഷം നടന്ന ആഘോഷമായ ദിവ്യബലിക്കു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ഭരണികുളങ്ങര, ബിഷപ് ഗ്രേഷ്യന് മുണ്ടാടന്‍, ബിഷപ് ജോണ്‍ വടക്കേല്‍, ബിഷപ് തോമസ് തുരുത്തിമറ്റം, മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പൊതുസമ്മേളനത്തില്‍ ഇന്ത്യയിലെ വതിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോര പെനാക്കിയോ അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ഗ്രേഷ്യന് മുണ്ടാടന്‍, ബിഷപ് ജോണ്‍ വടക്കേല്‍, ബിഷപ് തോമസ് തുരുത്തിമറ്റം, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഫാ. പോള്‍ ആച്ചാണ്ടി, സിഎംസി ജനറാള്‍ സിസ്റര്‍ സാങ്റ്റ, സെന്റ് ഏലിയാസ് ചര്‍ച്ച് വികാരി ഫാ. ആന്റോ കാഞ്ഞിരത്തുങ്കല്‍, ജസ്റീസ് സിറിയക് ജോസഫ്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സി.ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സിസ്റര്‍ എലിസബത്ത് വില്യം സിഎംസിയും ജോര്‍ജ് സക്കറിയയും ചേര്‍ന്ന് തയാറാക്കിയ ഘലഴമര്യ ഛള ഇവമ്മൃമ പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. പാരിഷ് ബുള്ളറ്റിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജന്മദിനാശംസകള് നേര്‍ന്നു.
ലോഗോസ് ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കു ബിഷപ് ഗ്രേഷ്യസ് മുണ്ടാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാല്‍ക്കാജി സെന്റ് ജോസഫ് ഇടവകയുടെ നേതൃത്വത്തില്‍ മാര്‍ഗംകളിയും മയൂര്‍ വിഹാര്‍ ഫേസ് -3 അസംപ്ഷന്‍ യുവജനങ്ങള്‍ തായമ്പകയും അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്