ജംഗ്പുര മണ്ഡലത്തില്‍ പി.കെ. കൃഷ്ണദാസ് വോട്ട് അഭ്യര്‍ഥിച്ചു
Wednesday, February 4, 2015 7:48 AM IST
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മലയാളികളും ബിജെപിക്കു വോട്ട് ചെയ്യണമെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അഭ്യര്‍ഥിച്ചു. ജംഗ്പുര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മനീന്ദര്‍ സിംഗ് ദിര്‍ജിത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഒരു സമസ്യയല്ലെന്നും ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ഡല്‍ഹിയില്‍ വന്നാല്‍ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടം മുഴുവനായും ഡല്‍ഹി നിവാസികള്‍ക്ക് അനുഭവിക്കാന്‍ കഴിയുകയുള്ളൂവെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. അഭിലാഷ് ജോര്‍ജ് സ്വാഗതം പറഞ്ഞു. മനീന്ദര്‍ സിംഗ് ധീര്‍, അഡ്വ. ജോര്‍ജ് കുര്യന്‍, അഡ്വ. ജോജോ ജോസ്, മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജയിംസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്