മാറ്ററെല്ല ഇറ്റാലിയന്‍ പ്രസിഡന്റായി ചുമതലയേറ്റു
Wednesday, February 4, 2015 10:09 AM IST
റോം: സെര്‍ജിയോ മാറ്ററെല്ല ഇറ്റലിയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. ഭരണഘടനാ കോടതി ജഡ്ജിയായിരുന്നു ഈ എഴുപത്തിമൂന്നുകാരന്‍.

ജനപ്രതിനിധികള്‍ ചേര്‍ന്നാണ് ഇറ്റലിയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജോര്‍ജിയോ നാപ്പോളിറ്റാനോയ്ക്കു പകരമാണ് നിയമനം.

രണ്ടാം ലോക യുദ്ധത്തിനു ശേഷം റിപ്പബ്ളിക്കായ ഇറ്റലിയുടെ പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് മാറ്ററെല്ല. ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരേ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ആളാണ് അദ്ദേഹം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍