ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ അനുശോചിച്ചു
Wednesday, February 4, 2015 10:13 AM IST
മെല്‍ബണ്‍: മെല്‍ബണിലെ ആദ്യകാല കുടിയേറ്റ മലയാളിയും പൊതുകാര്യപ്രസക്തനുമായ ഡോ. രാമന്‍ മാരാരുടെ നിര്യാണത്തില്‍ ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റി അനുശോചിച്ചു.

പ്രസിഡന്റ് റെജി പാറയ്ക്കന്‍ സെക്രട്ടറി സെബാസ്റ്യന്‍ ജയ്ക്കബ്, വൈസ് പ്രസിഡന്റ് രാജന്‍ ബേബി, കോ-ഓര്‍ഡിനേറ്റര്‍മാരായ അലക്സ് കുന്നത്ത്, ഹൈനസ് ബിനോയി എന്നിവര്‍ അനുശോചിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആദ്യകാല പ്രസിഡന്റ് എന്ന നിലയിലും മുഖ്യരക്ഷാധികാരി എന്ന നിലയിലും പ്രവര്‍ത്തിക്കുമ്പോഴും മറ്റു പ്രവാസി മലയാളി സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു ഡോ. രാമന്‍ മാരാരിന്റേതെന്നു യോഗം അനുസ്മരിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് ജി.കെ. മാത്യു, സെക്രട്ടറി സജി മുണ്ടയ്ക്കല്‍, മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് പൈനാടത്ത്, അശോക് മാത്യു, സാജന്‍ ജോണ്‍, സീനിയര്‍ സിറ്റിസണ്‍ ക്ളബ്ബിനുവേണ്ടി സി.വി. സാമുവല്‍, ഇന്ത്യന്‍ മലയാളി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ തിരുവല്ലം ഭാസി, ഒഐസിസി അഡ്ഹോക്ക് കമ്മിറ്റിക്കുവേണ്ടി ബിജു സ്കറിയ, പ്രവാസി കേരള കോണ്‍ഗ്രസിനുവേണ്ടി ടോമി കുഞ്ചെറിയ തുടങ്ങിയ സംഘനാനേതാക്കള്‍ ഡോ. രാമന്‍ മാരാരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ഇന്ത്യന്‍ മലയാളി പത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആറിന് (വെള്ളി) വൈകുന്നേരം ഡോ. രാമന്‍ മാരാര്‍ അനുസ്മരണവും സമ്മേളനവും നടക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍