പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 15-ന് ഷിക്കാഗോയില്‍
Thursday, February 5, 2015 6:05 AM IST
ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ സതേണ്‍ ഇല്ലനോയി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ (19) സംശയാസ്പദമായ മരണം നടന്നിട്ട് ഒരുവര്‍ഷം തികയുന്നു. ഇതോടനുബന്ധിച്ച് ഒരു അനുസ്മരണ സമ്മേളനം ഫെബ്രുവരി 15-ന് വൈകുന്നേരം നാലിന് ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനേഴ്സായ മറിയാമ്മ പിള്ള, ഗ്ളാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

സമ്മേളനത്തില്‍ യു.എസ് കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, മുന്‍ ഇല്ലിനോയി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഷീല സൈമണ്‍, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡിമരിയ, സ്റേറ്റ് റെപ്രസന്റേറ്റീവ് ലൂഗാന്‍ഗ്, ആള്‍ഡര്‍മാന്‍ അമേയാ പവാര്‍, ഡമോക്രാറ്റിക് പ്രവര്‍ത്തക ആന്‍ കാലായില്‍, ആര്‍ക്കേഞ്ചല്‍സ് ഓഫ് ജസ്റീസ് പ്രവര്‍ത്തകര്‍, ഗ്ളാഡ്സണ്‍ വര്‍ഗീസ്, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ എന്നിവര്‍ പ്രസംഗിക്കും. എക്യൂമെനിക്കല്‍ വൈദീകരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം