കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം 'മാര്‍ത്താണ്ഡവര്‍മ മുതല്‍ മണ്‍റോ വരെ' നടത്തി
Friday, February 6, 2015 6:58 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍-നിരൂപകര്‍-വായനക്കാര്‍ -ആസ്വാദകര്‍ എന്നിവരുടെ സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം ജനുവരി 31-ാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള കേരള ഹൌസ് ഓഡിറ്റോറിയത്തില്‍ പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പതിവുപോലെയുള്ള ബിസിനസ് മീറ്റിംഗില്‍ സെക്രട്ടറി മാത്യു മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുടര്‍ന്നുള്ള സാഹിത്യ-സാംസ്കാരിക ചര്‍ച്ചാസമ്മേളനത്തില്‍ അധ്യക്ഷനായി ഡോ. മാത്യു വൈരമണ്‍ യോഗനടപടികള്‍ നിയന്ത്രിച്ചു. ഇപ്രാവശ്യത്തെ മുഖ്യവിഷയം മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റോ വരെ എന്ന തിരുവിതാംകൂര്‍ രാജഭരണത്തെ ആസ്പദമാക്കിയുള്ള ഒരു ചരിത്രാവലോകനമായിരുന്നു. എഴുത്തുകാരനും ചരിത്രപണ്ഡിതനുമായ ഡോ. സണ്ണി എഴുമറ്റൂര്‍ ഈ വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഒക്കലഹോമയില്‍നിന്നെത്തിയ പ്രമുഖ എഴുത്തുകാരന്‍ ജോണ്‍ ഏബ്രഹാം ആ കാലഘട്ടത്തെക്കുറിച്ച് പ്രചുരപ്രചാരത്തിലുള്ള പല ചരിത്രസംഭവങ്ങളേയും വിശകലനം ചെയ്തു സംസാരിച്ചു.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എഴുത്തുകാരുമായ ടി.ജെ. ഫിലിപ്പ്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ബാബു കുരവയ്ക്കല്‍, മേരി കുരവയ്ക്കല്‍, ദേവരാജ് കുറുപ്പ്, പീറ്റര്‍ ജി. പൌലോസ്, സുരേന്ദ്രന്‍ കോരന്‍, മാത്യു മത്തായി, ഈശൊ ജേക്കബ്, ജോസഫ് തച്ചാറ, ജോസഫ് മണ്ടപം, ബോബി മാത്യു, ടൈറ്റസ് ഈപ്പന്‍, ചാക്കൊ മുട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നു മണിക്കൂറോളം ഈ ചര്‍ച്ചാസമ്മേളനം നീണ്ടു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്