കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോം ഉദ്ഘാടനം നിര്‍വഹിച്ചു
Friday, February 6, 2015 7:32 AM IST
റോയ്സ് സിറ്റി (ടെക്സസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍ പോര്‍ട്ടില്‍നിന്നും 48 മൈള അകലെയുള്ള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്റെ മാതൃകാ വീടുകളുടെ ഉദ്ഘാടനം ജനുവരി 31നു(ശനി) നിര്‍വഹിച്ചു.

നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഉപരിപഠനത്തിനും ഉപജീവനമാര്‍ഗത്തിനുമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ ഒന്നാം തലമുറ വാര്‍ധക്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിശ്രമജീവിതം സമാധാനപരവും സന്തോഷകരവും മനസില്‍ കാത്തുസൂക്ഷിച്ച മോഹം സാക്ഷാത്കരിക്കപ്പെട്ട മുഹൂര്‍ത്തമായിരുന്നു കെസിഎ ഹോംസിന്റെ ഉദ്ഘാടന സമ്മേളനം.

സമ്മേളനത്തില്‍ ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ കുടിലില്‍ ന്യൂയോര്‍ക്ക് (പ്രസിഡന്റ്), റവ. ഡോ. പ്ളാപറമ്പില്‍ ഫിലിപ്പ് (ടെക്സസ്), റവ. ഫാ. പി.എം തോമസ് (ഡാളസ്), പാസ്റര്‍ തോമസ്, മത്തായി കുറ്റിപുറത്ത് (ന്യൂയോര്‍ക്ക്), ജേക്കബ് എം. കുര്യാക്കോസ് (ന്യൂജേഴ്സി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. എം.സി. അലക്സാണ്ടര്‍ (സിഇഒ) സ്വാഗതം ആശംസിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍