സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ 2015 കലണ്ടര്‍ പുറത്തിറക്കി
Friday, February 6, 2015 7:34 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ 2015 വര്‍ഷത്തെ പൊതുപരിപാടികളുടെ കലണ്ടര്‍ പുറത്തിറക്കി. മെല്‍ബണിലെ ക്ളയ്റ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഫാ. തോമസ് കുമ്പുക്കലിന്റെ സാന്നിധ്യത്തില്‍ ട്രസ്റിമാരായ സ്റീഫന്‍ ഓക്കാട്ട് സൌത്ത് ഈസ്റ് റീജിയന്റെയും സോളമന്‍ ജോര്‍ജ് നോര്‍ത്ത് വെസ്റ് റീജിയന്റെയും വിതരണത്തിനായി ഏറ്റുവാങ്ങി.

ഫെബ്രുവരി എട്ടിനു(ഞായര്‍) വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മത ധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടെയും സംയുക്തയോഗം ഫാ. സ്റീഫന്‍ കണ്ടാരപ്പളളി ഉദ്ഘാടനം ചെയ്യും. 21നു മതാധ്യാപകര്‍ക്കുള്ള വണ്‍ ഡേ ട്രിപ്പ് പ്ളാന്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 29ന് ഓശാന ഞായറാഴ്ചയും ഏപ്രില്‍ രണ്ടിനു പെസഹാ വ്യാഴവും ഏപ്രില്‍ നാലിന് ഈസ്റര്‍ കുര്‍ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ 9, 10, 11 തീയതികളില്‍ പാരീഷ് ഡേയും വിശ്വാസ നിറവ് 2015 ഉം സംയുക്തമായി ആഘോഷിക്കുന്നു. ജൂലൈ 11, 12 തീയതികളില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകനും പിറവം പള്ളിയുടെ ഇടവക വികാരിയുമായ ഫാ. ജേക്കബ് കുറുപ്പനകം നയിക്കുന്ന കുടുംബനവീകരണ ധ്യാനം നടക്കും. ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബൈബിള്‍ കലോത്സവം, യുവജന സംഗമം, തിരുനാള്‍, മാര്‍ മാത്യു മൂലക്കാട്ടിന്റെ സന്ദര്‍ശനം എന്നിവ നടക്കും. ഒക്ടോബര്‍ 31ന് ഫെയ്ത്ത് ഫോര്‍മേഷന്‍ ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വിനോദയാത്രയും ക്രമീകരിച്ചിരിക്കുന്നു. ഡിസംബര്‍ 24നു ക്രിസ്മസ്കുര്‍ബാനയും കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വളരെ ചുരുങ്ങിയ സമയംകൊണ്ട് ഒരു വര്‍ഷത്തെ പ്രോഗ്രാം തയാറാക്കാനും വളരെ ഭംഗിയായി കലണ്ടര്‍ അച്ചടിച്ച് തരുവാനും സഹായിച്ച ട്രസ്റിമാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, കലണ്ടര്‍ പ്രിന്റ് ചെയ്യാന്‍ സാമ്പത്തിക സഹായം സ്പോണ്‍സര്‍മാര്‍ ഇടവാംഗങ്ങള്‍ എന്നിവര്‍ക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍