റിമി ടോമി, സ്റീഫന്‍ ദേവസി സംഗീതനിശ ഡാളസില്‍ ഏപ്രില്‍ 19-ന്
Saturday, February 7, 2015 6:11 AM IST
ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ പുനര്‍നിര്‍മാണ ധനശേഖരണാര്‍ഥം ഏപ്രില്‍ 19നു വൈകുന്നേരം ആറിനു പ്രശസ്ത സിനിമാ പിന്നണിഗായിക റിമി ടോമിയും പ്രശസ്ത സംഗീതജ്ഞന്‍ സ്റീഫന്‍ ദേവസിയും മറ്റ് ഏഴു മികച്ച കലാകാരന്മാരും അണിനിരക്കുന്ന സംഗീതനിശ 'സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ 2015' ഇര്‍വിംഗിലുള്ള നിമിറ്റ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.

പ്രസ്തുത കലാപരിപാടികളുടെ ടിക്കറ്റുകള്‍ ഉടന്‍ ലഭ്യമാണ്. പരിപാടിയുടെ നടത്തിപ്പിനായി ഇടവക ഫണ്ട് റൈസിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ. ഫാ. സി.ജി. തോമസ് (469 499 6559), അലക്സ് അലക്സാണ്ടര്‍ (214 289 9192).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം