തങ്കമ്മ ജോസഫ് നിര്യാതയായി
Monday, February 9, 2015 6:29 AM IST
ഡാളസ്: റിട്ട.ഹൈ സ്കൂള്‍ ടീച്ചര്‍ തങ്കമ്മ ജോസഫ് (61) ഫെബ്രുവരി എട്ടിന് ഞായറഴ്ച വൈകുന്നേരം മൂന്നിന് നിര്യാതയായി. മാരാമണ്‍ കണ്‍വെന്‍ഷന്‍ പ്രാരംഭ യോഗത്തില്‍ സംബന്ധിക്കവെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സി.എം ജോസഫിന്റെ ഭാര്യയാണ്. പരേത ചെങ്ങരൂര്‍ നെടുംപള്ളില്‍ കുടുംബാംഗം ആണ്.

മക്കള്‍: ഷെര്‍ലി, ഷാജി (ഇരുവരും ദുബായ്). സഹോദരങ്ങള്‍: എന്‍.വി തോമസ്,എന്‍.വി എബ്രഹം, എന്നിവര്‍ ഡാളസില്‍ സ്ഥിര താമസവും, എന്‍.വി ജേക്കബ് എന്‍.വി വര്‍ഗീസ് എന്‍.വി ചെറിയാന്‍ എന്‍.വി സാമുവേല്‍ എന്നിവര്‍ മല്ലപ്പള്ളി നിവസികളുമാണ്.

പരേതയുടെ സഹോദരനായ എന്‍.വി എബ്രഹാം (തങ്കച്ചന്‍) ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗവും, ഡാളസിലെ ഒരു സാമൂഹിക പ്രവര്‍ത്തകനുമാണ്.

സംസ്കാരം ഫെബ്രുവരി 12 വ്യാഴാഴ്ച 11.30-ന് ആനിക്കാട് സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ വെച്ചു നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.വി എബ്രഹാം (972 697 8535).

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ