ശ്വാസകോശാര്‍ബുദ പരിശോധനക്ക് മെഡികെയര്‍ കവറേജ്
Monday, February 9, 2015 8:01 AM IST
വാഷിംഗ്ടണ്‍: ലംഗ്സ് കാന്‍സര്‍ സ്ക്രീനിംഗ് ആദ്യമായി മെഡി കെയര്‍ പരിധിയില്‍ ഉള്‍പ്പെടുത്തികൊണ്ട് സെന്റര്‍ ഫോര്‍ മെഡി കെയര്‍ ആന്‍ഡ് മെഡികെയര്‍ സര്‍വീസ് ഉത്തരവിറക്കി.

അമേരിക്കയില്‍ നടക്കുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ലംഗ്സ് കാന്‍സര്‍ 55 മുതല്‍ 77 വരെയുളളവര്‍ക്ക് ലംഗ്സ് കാന്‍സര്‍ വരുന്നതിനുളള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചു പുകവലിക്കുന്നവരില്‍. ഇതുവരെ മെഡികെയര്‍ പരിധിയില്‍ ലംഗ്സ് കാന്‍സറിനുളള പരിശോധന ഉള്‍പ്പെടുത്തിയിരുന്നില്ല. ഇനി മുതല്‍ പുകവലിക്കുന്നവര്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ ഒരിക്കല്‍ സിടി സ്കാന്‍ ഉള്‍പ്പെടെയുളള കാന്‍സര്‍ പരിശോധനകള്‍ നടത്തുന്നതിനാണ് മെഡികെയര്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഎസ്) ഡോ. പാട്രിക് കോണ്‍വെ പറഞ്ഞു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ വര്‍ഷം തോറും 160,000 രോഗികളാണ് ലംഗ്സ് കാന്‍സര്‍ മൂലം മരണമടയുന്നു. പുതിയ തീരുമാനം റിട്ടയര്‍ ചെയ്തവര്‍ക്കും മെഡികെയര്‍, മെഡികെയ്ഡ് ആനുകൂല്യം ലഭിക്കുന്നവര്‍ക്കും വളരെ ആശ്വസകരമാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍