ലോസ്ആഞ്ചലസില്‍ മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം കോണ്‍ഫറന്‍സ് ഫെബ്രുവരി 14, 15 തീയതികളില്‍
Monday, February 9, 2015 8:02 AM IST
ലോസ്ആഞ്ചലസ്: മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം വെസ്റേണ്‍ റീജിയണ്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ഫെബ്രുവരി 14, 15 തീയതികളില്‍ സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ പള്ളിയില്‍ നടക്കും.

കാലിഫോര്‍ണിയ മുതല്‍ സിയാറ്റില്‍വരെയുള്ള ആറോളം ഇടവകളില്‍നിന്നുള്ള അംഗങ്ങള്‍ രണ്ടുദിവസം നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

സഭാജനങ്ങളുടെ ഇടയില്‍ സുവിശേഷക താത്പര്യം വളര്‍ത്തിയെടുക്കാന്‍ 90 വര്‍ഷം മുമ്പ് 1924 ല്‍ കാലം ചെയ്ത ഏബ്രഹാം മാര്‍ത്തോമ മെത്രാപോലീത്തായുടെ ആഹ്വാന പ്രകാരം സന്നദ്ധസുവിശേഷക സംഘം രൂപീകരിച്ചത്. സാധു കൊച്ചു കൊച്ചൂഞ്ഞു ഉപദേശിയായിരുന്നു ആദ്യ സെക്രട്ടറി. ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിച്ചാലും ഓരോ മാര്‍ത്തോമക്കാരനും ഓരോ സുവിശേഷകന്‍ എന്നതാണ് സംഘത്തിന്റെ ആപ്തവാക്യം. കേരളത്തില്‍ സംഘത്തിന്റെ ചുമതലയില്‍ നാല് മിഷന്‍ മേഖലകളും ഗോസ്പല്‍ ടീമും പ്രവര്‍ത്തിക്കുന്നു.

ഫെബ്രുവരി 14ന് (ശനി) രാവിലെ രജിസ്ട്രേഷനോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ഞായര്‍ രാവിലെ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. സെന്റ് ആന്‍ഡ്രൂസ് ഇടവക വികാരി റവ. ജോണ്‍ ഉമ്മന്‍, റീജിയണ്‍ പ്രസിഡന്റ് റവ. വി.ജി വര്‍ഗീസ്, ബിജു വര്‍ഗീസ്, രഞ്ജന്‍ സാമുവല്‍ എന്നിവരും കോണ്‍ഫറന്‍സ് കമ്മിറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വിശദ വിവരങ്ങള്‍ക്ക് 818 274 1518.

റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍